“റാവിസ് പ്രതിധ്വനി സെവൻസ് 2018” –  രണ്ടാം റൌണ്ട് മത്സരങ്ങൾ 11, 12 തീയതികളിൽ

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ  ഐ ടി കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ നാലാം എഡിഷനിലെരണ്ടാം റൌണ്ട് മത്സരങ്ങൾഓഗസ്റ്റ് 11,12 തീയതികളിൽ നടക്കും.  24 ഗ്രൂപ്പുകളിലായി 72 ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ഒന്നാം റൗണ്ടിൽ നിന്നും പ്രമുഖ ടീമുകൾ അടക്കമുള്ള 32 ടീമുകൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇൻഫോസിസും റിഫ്ലക്ഷൻസും തമ്മിൽ ഏറ്റുമുട്ടും. യു എസ് ടി ഗ്ലോബൽ (UST Global) , ഒറാക്കിൾ(Oracle), ആർ ആർ ഡി (RRD), ഐ ബി എസ് (IBS), ടാറ്റാലെക്സി (Tataelxsi) , ഫിനാസ്ട്ര (Finastra)‌, സ്പെരിഡിയാൻ (Speridian), ക്വസ്റ്റ്  ഗ്ലോബൽ(Quest Global), എൻവെസ്റ്റ്നെറ്റ് (Envestnet) , ഇ ആൻഡ്വൈ (E&Y), നാവിഗൻറ്റ് (Navigant), പിറ്റ്‌സ്(PITS) , അലയൻസ് (Allianz) , സൺടെക്(Suntec), ആർ എം ഇഎസ് ഐ(RMESI), ഐ ഐ ഐ ടി എം- കെ (IIITM-K), ഫ്ലൈടെക്സ്റ്റ് (Flytxt), പോളസ് സോഫ്റ്റ്‌വെയർ(Polus Software),  ട്രയാസിക്(Triasic), എംസ്ക്വാർഡ് (M Squared), ഇന്നോവേഷൻ ഇൻക്യൂബേറ്റർ (Innovation Incubator), അപ്പ്ലെക്സസ് (Applexus), ഐഡൈനാമിക്‌സ് (iDynamics), അപ്‌താര (Aptara) എന്നീ കമ്പനികലാണ് രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടുന്നത്. കിരീട സാധ്യത കല്പിക്കപ്പെട്ടിട്ടുള്ള ടീമുകളായ അലയൻസും,  ആർ ആർ ഡി യും തമ്മിലുള്ള മത്സരം ആണ് ഈ റൗണ്ടിലെ പ്രധാന ആകർഷണം.

സെപ്റ്റംബർ 6 വരെ നടക്കുന്ന ടൂർണമെന്റിൽ 61 ഐ ടി  കമ്പനികളിൽ നിന്നുള്ള 72 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ആകെയുള്ള 104 മത്സരങ്ങളിൽ ആദ്യറൗണ്ടിലെ 72 മത്സരങ്ങളാണ് പൂർത്തിയായത്. ജൂലൈ 14 നു രാവിലെ മത്സരങ്ങൾ ആരംഭിച്ചു. രണ്ടാം റൌണ്ട് മത്സരങ്ങൾആഗസ്ത് 12 നു അവസാനിക്കും. സെപ്റ്റംബർ 6  നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന്  പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരം നൽകുന്നു. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും പാർട്നെഴ്സും ചേർന്നൊരുക്കിയിട്ടുണ്ട്.

മത്സരങ്ങളുടെ പ്രെഡിക്ഷൻ, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കി ഡിപ്, റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും പ്രഡിക്ഷൻ, ലക്കി ഡിപ്വിജയിക്കു ലഭിക്കുന്ന സമ്മാനം.  പ്ലയർ ഓഫ്  ദി മാച്ച് ആവുന്ന കളിക്കാരന്  ഫ്രീ ക്യാമ്പും പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും പ്രെത്യേക സമ്മാനങ്ങളും ക്യാമ്പെർ ഡോട്ട് കോം (campper.com) നൽകുന്നുണ്ട്. മത്സരത്തിലെ ഫെയർപ്ലേയേ അടിസ്ഥാനമാക്കി എൽക് (ELK) നൽകുന്ന സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും ഉണ്ടായിരിക്കുന്നതാണ്.  വേൾഡ് കപ്പ് പ്രവചന മത്സരത്തിനും, ഫോട്ടോ വിത്ത് കട്ട് ഔട്ട് മത്സരങ്ങൾക്കും റാവിസും സഞ്ചിബാഗ്‌സും നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോകുലം എഫ് സി പുതിയ സീസണായുള്ള ഒരുക്കം തുടങ്ങി
Next articleആഫ്രിക്കൻ താരങ്ങളെ സ്വന്തമാക്കി ലെവന്റെ