കോപ്പ ഇറ്റാലിയ : കളി തുടങ്ങും മുൻപേ ആക്രമണവുമായി ആരാധകർ

കോപ്പ ഇറ്റാലിയ ഫൈനൽ തുടങ്ങും മുൻപ് തന്നെ ആരാധകർ കളിക്കളത്തിന് പുറത്ത് ആക്രമണം തുടങ്ങി. ലാസിയോ – അറ്റലാന്റ ഫൈനലാണ് കോപ്പ ഇറ്റാലിയയിൽ നടക്കാനിരിക്കുന്നത്. അറ്റലാന്റ ആരാധകർ ആദ്യം തന്നെ സ്റ്റേഡിയത്തിൽ പ്രവേശിച്ചെങ്കിലും സ്റ്റേഡിയത്തിനു പുറത്ത് പോലീസും ലാസിയോ ആരാധകരും തമ്മിൽ ഏറ്റുമുട്ടി.

ഒട്ടനവധി നാശനഷ്ടങ്ങളാണ് ലാസിയോ ആരാധകർ ഉണ്ടാക്കിയത്. ഇറ്റലിയിൽ കുപ്രസിദ്ധരായ ലാസിയോ ആരാധകർ സാമ്യപനം പാലിക്കണമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ആവശ്യപ്പെട്ടിരുന്നു. പൊലീസിന് നേരെ കുപ്പികളും പടക്കങ്ങളും വലിച്ചെറിയുകയായിരുന്നു ലാസിയോ ആരാധകർ.