യുവന്റസ് മിലാൻ പോരാട്ടം നാളെ, എക്സ്ട്രാം ടൈം ഉണ്ടായിരിക്കില്ല

- Advertisement -

കോപ ഇറ്റാലിയ സെമി ഫൈനൽ കളിച്ചു കൊണ്ട് നാളെ ഇറ്റലിയിലെ ഫുട്ബോൾ സീസൺ പുനരാരംഭിക്കുകയാണ്. നാളെ യുവന്റസ് എ സി മിലാനെയാണ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ജൂൺ 13ന് നാപോളി ഇന്റർ മിലാനെയും നേരിടുന്നുണ്ട്. ഇരു സെമി ഫൈനലുകളുടെയും ആദ്യ പാദം കൊറോണയ്ക്ക് മുമ്പ് നടന്നിരുന്നു. ഇറ്റലിയിൽ മൂന്ന് മാസങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഫുട്ബോൾ മത്സരമാണ് കോപ ഇറ്റാലിയ സെമി ഫൈനലുകൾ.

സെമി ഫൈനലിൽ നാളെ അഗ്രിഗേറ്റ് സ്കോർ ഒരേ പോലെ ആയാൽ കളി എക്സ്ട്രാ ടൈമിലേക്ക് എത്തില്ല. താരങ്ങളുടെ മാച്ച് ഫിറ്റ്നസ് പരിഗണിച്ച് എക്സ്ട്രാ ടൈം വേണ്ട എന്നാണ് പുതിയ തീരുമാനം. പകരം സ്കോർ തുല്യമായാൽ കളി നേരെ കളി പെനാൾട്ടിയിലേക്ക് എത്തും. യുവന്റസും മിലാനും തമ്മിലുള്ള ആദ്യ പാദ സെമി സമനിലയിൽ പിരിഞ്ഞിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ നടന്ന മത്സരം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്. ഇന്റർ മിലാന്റെ ഹോമിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ നാപോളി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

Advertisement