അടച്ചിട്ട സ്റ്റേഡിയത്തിൽ ആറടിച്ച് ഇന്റർ മിലാൻ

കോപ്പ ഇറ്റാലിയയിൽ ഇന്റർ മിലാന് വമ്പൻ ജയം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് സീരി ബി ടീമായ ബെനവെന്റോയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി അന്റോണിയോ കാൻഡ്രെവയും ലൗടാരോ മാർട്ടിനെസും ഇന്ററിന് തുണയായി. മൗരോ ഇക്കാർഡിയും ബ്രസിലിയൻ താരം ദാൽബെർട്ടും നേടി. ബെനവെന്റോയുടെ ആശ്വാസ ഗോളുകൾ ഇൻസേനും ബാന്ദിനെല്ലിയും നേടി.

നാപോളിയുടെ പ്രതിരോധ താരം കലിദോ കൗലിബാലിക്കെതിരായ വംശീയാധിക്ഷേപത്തെ തുടർന്നാണ് ഇന്റർ മിലാന് രണ്ട് മത്സരങ്ങളിലെ സ്റ്റേഡിയം ബാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ജയത്തോടെ ഇന്റർ മിലാൻ ക്വാർട്ടറിൽ കടന്നു.