കോപ്പ ഡെൽ റേ സെമിയുടെ രണ്ടാം പാദ മത്സരത്തിൽ ബാഴ്സലോണക്ക് ജയം. എസ്പാന്യോളിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. ജയത്തോടെ ഇരു പാദങ്ങളിലുമായി ബാഴ്സ 2-1 ന് ജയിച് സെമി ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ ബാഴ്സക്ക് സീസണിലെ ആദ്യ പരാജയം സമ്മാനിച്ച എസ്പാന്യോളിനുള്ള പ്രതികാരം കൂടിയായി ഇന്നത്തെ ജയം.
ശക്തമായ ടീമിനെ തന്നെയാണ് വാൽവർടെ ഇറക്കിയത്. അക്രമത്തിൽ പതിവ് പോലെ മെസ്സിയും സുവാരസും അണി നിരന്നപ്പോൾ ഫിലിപ് കുട്ടീഞ്ഞോ ആദ്യമായി ബാഴ്സ ബെഞ്ചിൽ ഇടം നേടി. യേറി മിനെയും ബെഞ്ചിൽ ഉണ്ടായിരുന്നു. ആദ്യ പകുതിയിലാണ് ബാഴ്സയുടെ രണ്ടു ഗോളുകളും പിറന്നത്. 9 ആം മിനുട്ടിൽ അലക്‌സി വിദാലിന്റെ പാസ്സ് വലയിലാക്കി സുവാരസാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 25 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ബാഴ്സ ലീഡ് രണ്ടാക്കി മൊത്തം സ്കോർ 2-1 ആക്കി ആധിപത്യം നേടി. രണ്ടാം പകുതിയിലും ബാഴ്സ ആധിപത്യം തുടർന്നെങ്കിലും ലീഡ് ഉയർത്താനായില്ല. 68 ആം മിനുട്ടിൽ ഇനിയെസ്റ്റക്ക് പകരക്കാരനായി ഇറങ്ങി കുട്ടീഞ്ഞോ ക്യാമ്പ് നൂവിൽ ബാഴ്സ ആരാധകർക്ക് മുന്നിൽ അവതരിച്ചു.
ബാഴ്സ, സെവിയ്യ, ലേഗാനസ്, അലാവസ് ടീമുകളാണ് സെമിയിലേക്ക് പ്രവേശനം നേടിയത്. സെമി ഫൈനൽ നറുക്കെടുപ്പ് പിന്നീട് നടക്കും. മത്സര ക്രമവും പിന്നീട് മാത്രമാണ് വ്യക്തമാവുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial