കോപ ഡെൽ റേ സെമിഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും, റയൽ മാഡ്രിഡ് റയൽ സോസിഡാഡിനെയും നേരിടും. 2014 ന് ശേഷം ഇത് ആദ്യമായാണ് സ്‌പെയിനിലെ മികച്ച മൂന്ന് ക്ലബ്ബുകൾ ആയ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരെല്ലാം കോപ ഡെൽ റേയിൽ അവസാന നാലിൽ എത്തുന്നത്.
![Picsart 25 02 10 08 01 15 471](https://fanport.in/wp-content/uploads/2025/02/Picsart_25-02-10_08-01-15-471-1024x682.jpg)
31 കിരീടങ്ങളുള്ള ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ക്ലബ്ബായ ബാഴ്‌സലോണ. നിലവിൽ ലാലിഗയിൽ രണ്ടാമതും ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റ് മുന്നിലുമുള്ള അത്‌ലറ്റിക്കോ 2013 ൽ അണ് അവസാനമായി ഈ കിരീടം നേടിയത്. 10 തവണ ഈ ട്രോഫി അത്ലറ്റിക്കോ മാഡ്രിഡ് ഉയർത്തിയിട്ടുണ്ട്.
കോപ്പ ഡെൽ റേ 20 തവണ വിജയിച്ച നിലവിലെ സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 2020ൽ കോപ ഡെൽ റേ കിരീടം നേടിയ റയൽ സോസിഡാഡ് രണ്ടുതവണ ഈ കിരീടം നേടിയിട്ടുണ്ട്.
ആദ്യ പാദങ്ങൾ ഫെബ്രുവരി 25, 26 തീയതികളിലും രണ്ടാം ലെഗ് ഏപ്രിൽ 1, 2 തീയതികളിലും നടക്കും.