ഇന്ന് ഫുട്ബോൾ പ്രേമികൾക്ക് വിരുന്ന് ഒരുക്കി കൊണ്ട് മാഡ്രിഡിൽ എൽ ക്ലാസികോ പോരാട്ടം നടക്കും. റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ വീണ്ടും നേർക്കുനേർ വരുന്നത് ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകും. ബെർണബ്യൂവിൽ നടക്കുന്ന കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള 252-ാമത്തെ മത്സരമായിരിക്കും.
ക്വാർട്ടർ ഫൈനലിൽ സിറ്റി എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡിന് കോപ ഡെൽ റേ സെമിയിൽ എത്തിയത്. ഫെർലാൻഡ് മെൻഡി, റോഡ്രിഗോ, ഡേവിഡ് അലബ എന്നിവർ പരിക്കുമൂലം പുറത്തായത് റയൽ മാഡ്രിഡിന് ഇന്ന് ക്ഷീണമാകും, റോഡ്രിഗോ പരിശീലനത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. റോഡ്രിഗോ കളിക്കും എന്നാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.
മറുവശത്ത്, വാരാന്ത്യത്തിൽ അൽമേരിയയ്‌ക്കെതിരായ തോൽവിയ്‌ക്കിടെ പരിക്കേറ്റതിനാൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ അഭാവം ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടിയാകും. പരിക്ക് കാരണം ഒസ്മാൻ ഡെംബെലെയും പെഡ്രിയും ഇന്ന് ബാഴ്സക്ക് ഒപ്പം ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.