കോപ അമേരിക്കയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് രസകരമായ സംഭവം നടന്നത്. ഉറുഗ്വേയും ചിലിയും തമ്മിൽ നടക്കുന്ന കളിയുടെ 22ആം മിനുട്ടിലാണ് ചിലി ഗോൾ കീപ്പറുടെ കയ്യിൽ പന്ത് തട്ടിയതിന് സുവാരസ് പെനാൾട്ടിക്കായി അപ്പീൽ ചെയ്തത്. പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറുകയായിരുന്ന സുവാരസ് കീപ്പറെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് കീപ്പർ സേവ് ചെയ്ത് കോർണറാക്കിയത്.
എന്നാൽ ഡിഫൻഡർമാരുടെ കൈക്ക് തട്ടി എന്നതു പോലെ ഗോൾകീപ്പറുടെ കൈക്ക് തട്ടിയപ്പോൾ ഹാൻഡ് ബോളിനായി സുവാരസ് അപ്പീൽ ചെയ്യുകയായിരുന്നു. പെട്ടെന്ന് തന്നെ ഗോൾകീപ്പറാണെന്ന് ഓർമ്മ വന്ന സുവാരസ് അപ്പീൽ അവസാനിപ്പിച്ചു. പി എസ് ജി സ്ട്രൈക്കർ എഡിസൺ കവാനി നേടിയ ഏക ഗോളിൽ മത്സരം ഉറുഗ്വേ വിജയിച്ചിരുന്നു.
Here's Luis Suárez appealing for a handball, and penalty because Chile's GK handled it in the box: pic.twitter.com/AWOA9o7ssz
— Adam Brandon (@AdamBrandon84) June 24, 2019