മാഞ്ചസ്റ്ററിലെ മോശം കാലം മറന്ന പ്രകടനവുമായി ചിലിയുടെ സാഞ്ചേസ്

Newsroom

ഇന്ന് പുലർച്ചെ കോപ അമേരിക്കയിൽ കണ്ട സാഞ്ചേസ് യഥാർത്ഥ അലക്സിസ് സാഞ്ചേസ് ആയിരുന്നു. രണ്ട് വർഷം മുമ്പ് ആഴ്സണൽ ജേഴ്സിയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്ന സാഞ്ചേസ്. ഇന്ന് ജപ്പാനെ നേരിട്ട ചിലി എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചപ്പോൾ മാൻ ഓഫ് ദി മാച്ച ആയത് സാഞ്ചേസ് ആയിരുന്നു.

ഇന്ന് പിറന്ന നാലു ഗോളുകളിൽ രണ്ടിലും സാഞ്ചേസിന്റെ പങ്കുണ്ടായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും. നീണ്ട കാലത്തിനു ശേഷമാണ് സാഞ്ചേസിൽ നിന്ന് ഒരു നല്ല പ്രകടനം കാണാൻ കഴിയുന്നത്. അവസാന ഒന്നര വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കളിക്കുന്ന സാഞ്ചേസിന് തന്റെ ഫോമിന്റെ ഏഴകലത്ത് എത്താൻ കഴിഞ്ഞിരുന്നില്ല.

ഈ പ്രകടനം ചിലി ആരാധകർക്ക് പ്രതീക്ഷ നൽകും. സാഞ്ചസ് ഈ ഫോം തുടരുകയാണെങ്കിൽ കിരീടം നിലനിർത്താൻ ആകുമെന്ന് ആരാധകർക്ക് അറിയാം.