10 പേരുമായി പെറുവിനെ സമനിലയിൽ പിടിച്ച് വെനിസ്വേല

കോപ അമേരിക്കയിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ പെറുവും വെനിസ്വേലയും സമനിലയിൽ പിരിഞ്ഞു. ഇന്ന് പുലർച്ചെ നടന്ന മത്സരം ഗോക്ക് രഹിതമായാണ് അവസാനിച്ചത്. ഇരുടീമുകളും വിരസ ഫുട്ബോൾ ആണ് കളിച്ചത് എങ്കിലും 75ആം മിനുട്ടിൽ വെനിസ്വേല താരം മാഗോയ്ക്ക് ചുവപ്പ് കിട്ടിയതോടെ കളി മാറി. പിന്നീട് പെറുവിന്റെ തുടർ അറ്റാക്കുകൾ ആയിരുന്നു കണ്ടത്.

എന്നാൽ വെനിസ്വേല ഗോൾ കീപ്പർ വുയിൽകർ ഫെരിനസ് നടത്തിയ ഗംഭീര പ്രകടനം ഗോൾ നേടുന്നതിൽ നിന്ന് പെറുവിനെ തടഞ്ഞു. ഇനി അടുത്ത മത്സരത്തിൽ വെനിസ്വേല ബ്രസീലിനെയും, പെറു ബൊളീവിയയെയും നേരിടും.