പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സണു പകരം സാവോ പോളോ ഗോൾകീപ്പർ റാഫേൽ ബ്രസീൽ കോപ്പ അമേരിക്ക സ്ക്വാഡിൽ ഇടം. കഴിഞ്ഞ ആഴ്ച ടോട്ടനത്തിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു എഡേഴ്സണ് കണ്ണിനു പരിക്കേറ്റത്. ഇതുകൊണ്ട് താരത്തിന് ഇപ്പോൾ കോപ്പ അമേരിക്കയിൽ കളിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതാണ് ബ്രസീൽ ഇത്തരമൊരു തീരുമാനം എടുത്തത്.
ബ്രസീൽ സ്ക്വാഡിൽ ഗോൾ കീപ്പർമാർ അലിസണും ബെന്റോയും ഉണ്ട്. അതുകൊണ്ട് എഡേഴ്സന്റെ പരിക്ക് അവരെ കാര്യമായി ബാധിക്കില്ല. നേരത്തെ ബ്രസീൽ 23 അംഗ സ്ക്വാഡ് ആയിരുന്നു കോപ്പ അമേരിക്കയ്ക്ക് ആയി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസൻ 26 അംഗ ടീമിനെ പ്രഖ്യാപിക്കാം എന്ന് CONMEBOL പറഞ്ഞതോടെ അവർ മൂന്നു പുതിയ താരങ്ങളെ കൂടി ടീമിൽ ചേർത്തിട്ടുണ്ട്.
യുവന്റസിന്റെ സെന്റർ ബാക്കായ ബ്രമർ, അറ്റ്ലാന്റയുടെ മിഡ്ഫീൽഡർ എഡേഴ്സൺ, പോർട്ടോയുടെ താരമായ പെപെ എന്നിവരാണ് പുതുതായി ബ്രസീൽ ടീമിൽ എത്തിയിരിക്കുന്നത്. വെറ്ററൻ മധ്യനിരതാരമായ കസമിറോയെ വീണ്ടും അവസരം ഉണ്ടായിട്ടും പരിശീലകൻ പരിഗണിച്ചില്ല. കോപ്പ അമേരിക്ക ടൂർണമെന്റ് ജൂൺ 20ന് ആണ് ആരംഭിക്കുന്നത്. ജൂൺ 12വരെ ടീമുകൾക്ക് സ്ക്വാഡിൽ മാറ്റങ്ങൾ വരുത്താം.