കവാനിയും സുവാരസുമടിച്ചു, കോപയിൽ ഉറുഗ്വേക്ക് നാല് ഗോൾ ജയം

കോപ അമേരിക്കയിൽ ഉറുഗ്വേക്ക് വമ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഉറുഗ്വേ ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. ഉറുഗ്വേയുടെ സൂപ്പർ താരങ്ങളായ കവാനിയും സുവാരസും ഉറുഗ്വേക്ക് വേണ്ടി ഇന്ന് ഗോളടിച്ചു. ഇരു താരങ്ങൾക്കും പുറമേ നിക്കോളാസ് ലോദിരോ ഗോളടിച്ചപ്പോൾ അർട്ടൂറോ മിനയുടെ സെൽഫ് ഗോൾ ഇക്വഡോറിന് തിരിച്ചടിയായി.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് നേടാൻ ഉറുഗ്വേക്കായി. 24ആം മിനുറ്റിൽ ഹോസെ ക്യുന്റെറോ ചുവപ്പ് കണ്ട് പുറത്തായതിനാൽ ബാക്കി സമയം മുഴുവനും പത്തു പേരുമായി പൊരുതുകയായിരുന്നു ഇക്വഡോർ. ഗ്രൂപ്പ് സിയിൽ ഇനി ഉറുഗ്വേ ജപ്പാനെയും ഇക്വഡോർ ചിലിയേയുമാണ് നേരിടുക.

Previous articleതാന്‍ പുറത്തായത് മോശം ഷോട്ട് കളിച്ച്, പാക്കിസ്ഥാന്റെ ഓപ്പണിംഗ് സ്പെല്‍ കടന്ന് കൂടുക പ്രധാനമായിരുന്നു
Next articleപിച്ചില്‍ നിന്ന് ബൗളിംഗിനു പിന്തുണയുണ്ടായിരുന്നു, ടോസ് കിട്ടിയിരുന്നേല്‍ താനും അത് തന്നെ ചെയ്തേനെ