കോപ അമേരിക്കയിൽ അർജന്റീന ഗ്രൂപ്പ് ഘട്ടം കടന്നില്ല എങ്കിൽ അത് നാണക്കേടായിരിക്കും എന്ന് ക്യാപ്റ്റൻ ലയണൽ മെസ്സി. ഇന്ന്
ലെ പരാഗ്വേയ്ക്ക് എതിരെ സമനില കൂടെ വഴങ്ങിയതോടെ ഗ്രൂപ്പ് ഘട്ടം കടക്കാൻ അർജന്റീന പാടുപെടുമെന്ന അവസ്ഥയിലാണ്. ആദ്യ മത്സരത്തിൽ കൊളംബിയയോട് തോൽക്കുകയും ചെയ്തിരുന്ന അർജന്റീന ഇപ്പോൾ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ഗ്രൂപ്പ് ഘട്ടം കടന്നില്ല അത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാകും എന്ന് മെസ്സി പറഞ്ഞു. മൂന്ന് ടീമുകൾക്ക് നോക്കൗട്ടിൽ എത്താം എന്നിരിക്കെ അർജന്റീന എത്തുമെന്ന് മെസ്സി പ്രതീക്ഷ പ്രകടിപ്പിച്ചു. അവസാന മത്സരത്തിൽ കൊളംബിയ പരാഗ്വേയെ തോൽപ്പിക്കും എന്നാണ് പ്രതീക്ഷ എന്നും മെസ്സി പറഞ്ഞു.
രണ്ട് മത്സരങ്ങളിൽ നിന്ന് 1 പോയന്റ് മാത്രമാണ് അർജന്റീനയ്ക്ക് ഇപ്പ ഉള്ളത്. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെ അർജന്റീന തോൽപ്പിച്ചാലെ ഇനി പ്രതീക്ഷയുള്ളൂ. ഖത്തറിനെ തോൽപ്പിച്ചാലും രണ്ടാം സ്ഥാനത്തേക്ക് അർജന്റീന എത്തുന്നത് ഉറപ്പില്ല. പരാഗ്വേ കൊളംബിയയെ തോൽപ്പിച്ചാൽ പരാഗ്വേ ആയിരിക്കും രണ്ടാമത് ഉണ്ടാവുക. അങ്ങനെ ആണെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ എത്തേണ്ടി വരും.