2020ലെ കോപ്പ അമേരിക്ക ഫൈനൽ കൊളംബിയയിൽ

Photo: Twitter/CopaAmerica

2020ലെ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിന് കൊളംബിയ വേദിയാകും. കൊളംബിയ പ്രസിഡന്റ് ഇവാൻ ഡ്യൂക്‌ ആണ് 2020ലെ കോപ്പ അമേരിക്കയുടെ ഫൈനൽ വേദി പ്രഖ്യാപിച്ചത്. 2020 മുതൽ പുതിയ രൂപത്തിൽ നടക്കുന്ന കോപ്പ അമേരിക്ക രണ്ടു ഗ്രൂപ്പുകളായാണ് നടക്കുക.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒരു ഗ്രൂപ്പിന്റെ മത്സരം അർജന്റീനയിൽ വെച്ചും രണ്ടാമത്തെ ഗ്രൂപ്പിന്റെ മത്സരം കൊളംബിയയിൽ വെച്ചുമാണ് നടക്കുക എന്നത് നേരത്തെ തീരുമാനിച്ചിരുന്നു. 6 ടീമുകൾ ഉൾപ്പെടുന്ന രണ്ടു ഗ്രൂപ്പുകളാക്കിയാണ് മത്സരങ്ങൾ നടത്തുക. സൗത്ത് അമേരിക്കയിൽ നിന്ന് 10 ടീമുകളും അതിഥികളായി എത്തുന്ന ഓസ്ട്രേലിയയും ഖത്തറുമാണ് കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്ന ടീമുകൾ. നോർത്തേൺ വിഭാഗവും സൗത്തേൺ വിഭാഗവും എന്ന് രണ്ടായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക.

കൊളംബിയ, ബ്രസീൽ, വെനിസ്വല, ഇക്കഡോർ, പെറു എന്നീ രാജ്യങ്ങളും ഒരു അഥിതി രാജ്യവും കൊളംബിയയിൽ വെച്ച് കളിക്കുന്ന നോർത്തേൺ വിഭാഗത്തിൽ ആയിരിക്കും മത്സരിക്കുക. അർജന്റീന, പരാഗ്വ, ഉറുഗ്വ,ബൊളിവിയ, ചിലി എന്നിവരും ഒരു അഥിതി രാജ്യവും അർജന്റീനയിൽ വെച്ച് നടക്കുന്ന സൗത്തേൺ വിഭാഗത്തിൽ കളിക്കും. അതെ സമയം സെമി ഫൈനൽ മത്സരങ്ങൾക്കും ഉദഘാടന മത്സരങ്ങൾക്കുമുള്ള വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Previous articleതിരിച്ചടിയായത് ആദ്യ ആഴ്ചയിലെ പ്രകടനം, ബംഗ്ലാദേശ് നല്‍കിയ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല
Next articleടീമിലെ പ്രതിഭകളോട് നീതി പുലര്‍ത്തിയ പ്രകടനം, പ്രിട്ടോറിയസിന് അവസരം കുറഞ്ഞത് വളരെ പ്രയാസകരമായ കാര്യം