കോപ്പ അമേരിക്കയിൽ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിന് കളമൊരുങ്ങുന്നു

കോപ്പ അമേരിക്കയിലെ സെമി ഫൈനൽ മത്സരങ്ങളുടെ ചിത്രങ്ങൾ വ്യക്തമായതോടെ അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിന് കളമൊരുങ്ങുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരങ്ങളിൽ അർജന്റീനയും കൊളംബിയയും സെമി ഫൈനൽ ഉറപ്പിച്ചതോടെയാണ് കോപ്പ അമേരിക്ക സെമി ഫൈനലിന്റെ ചിത്രം വ്യക്തമായത്. ബ്രസീലും അർജന്റീനയും അവരുടെ സെമി ഫൈനൽ മത്സരങ്ങൾ വിജയിച്ചാൽ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്‍ന ഫൈനൽ യാഥാർഥ്യമാകും.

ഇക്വഡോറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമി ഫൈനൽ ഉറപ്പിച്ചപ്പോൾ കരുത്തരായ ഉറുഗ്വയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജയെപ്പടുത്തിയത് കൊളംബിയ സെമി ഫൈനൽ ഉറപ്പിച്ചത്. ബുധനാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. അതെ സമയം പൊരുതി നിന്ന ചിലിയെ പരാജയപ്പെടുത്തി നിലവിലെ ജേതാക്കളായ ബ്രസീലും പരാഗ്വയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി പെറുവും നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇരുവരും ചൊവ്വയാഴ്ച്ച പുലർച്ചെ ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടും.