2024 കോപ്പ അമേരിക്ക ടൂർണമെന്റ് മറ്റന്നാൽ പുലർച്ചെ ആരംഭിക്കാൻ ഇരിക്കുകയാണ്. കോപ അമേരിക്കയുടെ ഫൈനലിൽ മാത്രമെ എക്സ്ട്രാ ടൈം ഉണ്ടാവുകയുള്ളൂ. ബാക്കി നോക്കൗട്ട് മത്സരങ്ങൾ സമനിലയിൽ ആയാൽ നേരെ പെനാൾട്ടിയിലേക്ക് ആകും പോവുക.
90 മിനിറ്റിനു ശേഷവും സമനിലയിലായ നോക്കൗട്ട് ഘട്ട മത്സരങ്ങൾ യൂറോ കപ്പിലും ലോകകപ്പിലും അധിക സമയത്തേക്ക് പോകുന്നത് ആണ് കാണാറ്. ആ പതിവ് കോപ അമേരിക്ക ടൂർണമെന്റിൽ ഉണ്ടാകില്ല. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം എന്നിവ സമനിലയിലായാൽ കളി നേരെ പെനാൽറ്റി കിക്കിലേക്ക് പോകും.
എന്നാൽ ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞാൽ കളി അധിക സമയത്തേക്ക് പോലും. എക്സ്ട്രാ ടൈമിലും സമനില തുടർന്നാൽ ഷൂട്ടൗട്ടിലേക്ക് കളി എത്തും. 21ആം തീയതി പുലർച്ചെ അർജന്റീനയും കാനഡയും തമ്മിലുള്ള മത്സരത്തോടെ ആകും ടൂർണമെന്റ് ആരംഭിക്കുക.