കോപ അമേരിക്കക്കായി ഒരുങ്ങുന്ന ബ്രസീൽ വെള്ളിയാഴ്ച അവരുടെ കോപ്പ അമേരിക്ക ടീം ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയറിന്റെ കീഴിൽ ആകും ബ്രസീൽ കോപ അമേരിക്ക ടൂർണമെന്റിന് ഇറങ്ങുക. പരിശീലകൻ ടീമിൻറെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തതാണ് റിപ്പോർട്ടുകൾ. ഇനി ടൂർണമെൻറ് ആരംഭിക്കാൻ ഒരു മാസവും ഒരാഴ്ചയും മാത്രമെ ബാക്കിയുള്ളൂ.
പുതിയ പരിശീലകൻ ആരെയൊക്കെ ടീമിലെടുക്കും എന്നത് ഉറ്റു നോക്കുകയാണ് ആരാധകർ. ഏറ്റവും വലിയ ചോദ്യം നെയ്മർ ഉണ്ടാകുമോ എന്നതാണ്. നെയ്മർ ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ കഠിന പരിശീലനം നടത്തുന്ന നെയ്മറിനെ ടീമിൽ ഉൾപ്പെടുത്തി കോപ അമേരിക്കയിലൂടെ തിരികെ കളത്തിലേക്ക് കൊണ്ടുവരാൻ ആണ് ബ്രസീൽ ആലോചിക്കുന്നത്. നെയ്മർ ടീമിൽ ഉണ്ടെങ്കിൽ അത് ബ്രസീലിന് വലിയ ഊർജ്ജമാകും.
വളരെ മോശം ഫോമിലുള്ള കസെനിറോയെ പോലുള്ള സീനിയർ താരങ്ങൾ ടീമിൽ ഉണ്ടാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. യുവതാരങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്തായിരിക്കും ഡൊറിവൽ ജൂനിയറിന്റെ ടീം എന്നാണ് സൂചന. ജൂൺ 20 മുതൽ അമേരിക്കയിൽ വെച്ചാണ് കോപ അമേരിക്ക പോരാട്ടം നടക്കുന്നത്. കോപ അമേരിക്കക്ക് മുമ്പ് ജൂൺ എട്ടിന് ബ്രസീൽ മെസ്കിക്കോയെയും ജൂൺ 12ന് അമേരിക്കയെയും നേരിടും.