വിജയം തുടരാൻ ബ്രസീൽ ഇറങ്ങും, ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇക്വേഡോറിന് വിജയം വേണം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ അമേരിക്കയിൽ ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീൽ ഇക്വേഡോറിനെ നേരിടും. മൂന്ന് മത്സരങ്ങളും വിജയിച്ച ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യും എന്ന് ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്വേഡോറിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഗ്രൂപ്പിൽ ആകെ 2 പോയിന്റ് മാത്രമുള്ള ഇക്വേഡോർ ഇപ്പോൾ നാലാമത് നിൽക്കുകയാണ്. അവർക്ക് പിറകിൽ ഉള്ള വെനിസ്വേലക്കും. 2 പോയിന്റ് ആണ് ഉള്ളത്. വെനിസ്വേല ഇന്ന് പെറുവിനെ നേരിടുന്നുണ്ട്. ഗ്രൂപ്പിൽ അവസാനം ഫിനിഷ് ചെയ്യുന്നവർ ഒഴികെ ബാക്കി എല്ലാവർക്കും ക്വാർട്ടൽ എത്താൻ ആകും.

കൊളംബിയയോട് പരാജയപ്പെട്ട കൊണ്ട് തുടങ്ങിയ ഇക്വേഡോർ പിന്നീടുള്ള മത്സരങ്ങളിൽ പെറുവിനോടും വെനിസ്വേലയോടും സമനില വഴങ്ങി. ഈ രണ്ടു മത്സരങ്ങളിലും ലീഡ് എടുത്ത ശേഷം അവസാനം പോയിന്റ് നഷ്ടപ്പെടുത്തുക ആയിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളും ഏകപക്ഷീയമായാണ് ബ്രസീൽ വിജയിച്ചത്. ഇന്നും ബ്രസീൽ തന്നെയാണ് ഫേവറിറ്റ്. ഒന്നാം സ്ഥാനം ഉറപ്പായതിനാൽ പാരിശീലകൻ ടിട്ടെ ഇന്ന് കാര്യമായ മാറ്റങ്ങൾ ആദ്യ ഇലവനിൽ നടത്തിയേക്കും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു വെനിസ്വേലയെ നേരിടും. രണ്ടു മത്സരങ്ങളും നാളെ പുലർച്ചെ 2.30നാണ് നടക്കുക. തത്സമയം സോണി ചാനലുകളിൽ കളി കാണാം.