മെസ്സിയുടെ കോപ അമേരിക്കയ്ക്ക് എതിരായ വിമർശനങ്ങൾക്ക് എതിരെ കൂടുതൽ ബ്രസീൽ താരങ്ങൾ പ്രതികരണവുമായി എത്തി. പരിശീലകൻ ടിറ്റെയ്ക്കും സെന്റർ ബാക്ക് മാർക്കിനോസും പിന്നാലെ തിയാഗോ സിൽവ ആണ് ഇപ്പോൾ പ്രതികരണവുമായി എത്തിയത്. കോപ അമേരിക്ക ബ്രസീലിന് വിജയിക്കാം വേണ്ടി ഒരുക്കിയതാണെന്നും അഴിമതി ആണ് മുഴുവൻ എന്നും മെസ്സി പറഞ്ഞിരുന്നു. ഒപ്പം റഫറിമാർ ബ്രസീലിനു വേണ്ടിയാണ് വിസിൽ വിളിക്കുന്നത് എന്നും മെസ്സി വിമർശിച്ചിരുന്നു. ഈ പ്രസ്താവനകളെ തിയാഗോ സിൽവ തള്ളി പറഞ്ഞു.
മെസ്സിക്ക് ഇപ്പോൾ ആണൊ റഫറിയിങിലെ പിഴവുകളെ കുറിച്ച് ബോധം ഉണ്ടായത് എന്ന് തിയാഗോ സിൽവ ചോദിച്ചു. തോറ്റാൽ റഫറിയെ കുറ്റം പറയുന്നത് സാധാരണ കാര്യം മാത്രമാണെന്ന് സിൽവ പറഞ്ഞു. പരാജയപ്പെടുമ്പോൾ മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിക്കുന്നത് സാധാരണ ആണെന്ന് സിൽവ പറഞ്ഞു.
രണ്ട് സീസൺ മുമ്പ് ബാഴ്സലോണയോട് പി എസ് ജി 6-1ന് തോറ്റപ്പോൾ റഫറിയെ ബാഴ്സലോണ കളിപ്പിച്ചിരുന്നു. അന്ന് പക്ഷെ റഫറി ബാഴ്സലോണക്ക് വേണ്ടി ആണ് കളിച്ചത് എന്ന് പറഞ്ഞ് തങ്ങൾ സങ്കടം പറഞ്ഞില്ലെന്നും സിൽവ പറഞ്ഞു.