അർജന്റീന കഷ്ടപ്പെടുന്നു, ഇനി മുന്നോട്ട് പോകാൻ ജയിച്ചേ പറ്റൂ

കോപ അമേരിക്കയിൽ അർജന്റീന ആകെ കഷ്ടപ്പെടുകയാണ്. ഇന്ന് പരാഗ്വേയ്ക്ക് എതിരെ സമനില കൂടെ വഴങ്ങിയതോടെ ഗ്രൂപ്പ് ഘട്ടം കടക്കാൻ അർജന്റീന പാടുപെടുമെന്ന് ഉറപ്പായി. ആദ്യ മത്സരത്തിൽ കൊളംബിയയോട് ഏറ്റ പരാജയത്തിൽ തന്നെ തളർന്ന മെസ്സിയും സംഘവും ഇന്നും സമാനമായ ദയനീയ പ്രകടനം തന്നെയാണ് ഗ്രൗണ്ടിൽ കാഴ്ചവെച്ചത്.

വാറും പെനാൾട്ടിയുമൊക്കെ ആയി തടി തപ്പി എന്നു പറഞ്ഞാൽ മതി. ഇപ്പോൾ രണ്ട് മത്സരങ്ങളിൽ നിന്ന് 1 പോയന്റ് മാത്രമാണ് അർജന്റീനയ്ക്ക് ഉള്ളത്. നാലു ടീമുകൾ ഉള്ള ഗ്രൂപ്പിൽ ഏറ്റവും അവസാനത്ത് കിടക്കുകയാണ് അർജന്റീന. ഖത്തർ വരെ അർജന്റീനയുടെ മുന്നിലാണ് ഉള്ളത്. ഇനി നോക്കൗട്ട് റൗണ്ടിൽ എത്തണമെങ്കിൽ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെ അർജന്റീന തോൽപ്പിക്കണം. പഴയ ഖത്തറല്ല ഇപ്പോഴത്തെ ഖത്തർ എന്നതുകൊണ്ട് തന്നെ വിജയം അത്ര എളുപ്പമാകില്ല അർജന്റീനയ്ക്ക്. ഖത്തറിനെ തോൽപ്പിച്ചാലും രണ്ടാം സ്ഥാനത്തേക്ക് അർജന്റീന എത്തുന്നത് ഉറപ്പില്ല. പരാഗ്വേ കൊളംബിയയെ തോൽപ്പിച്ചാൽ പരാഗ്വേ ആയിരിക്കും രണ്ടാമത് ഉണ്ടാവുക. അങ്ങനെ ആണെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ എത്താമെന്ന പ്രതീക്ഷ അർജന്റീനയ്ക്ക് ഉണ്ടാകും.

Previous articleറാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായി പ്രണീതും എച്ച്എസ് പ്രണോയ്‍യും
Next articleപ്രതീക്ഷിച്ച സ്കോര്‍ 260-270, ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പൊരുതുക തന്നെ ചെയ്തു