അർജന്റീനയുടെ കോപ അമേരിക്ക അന്തിമ ടീമായി, 3 താരങ്ങൾ പുറത്ത്

Newsroom

Picsart 24 03 17 09 08 52 869
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന കോപ അമേരിക്കയ്ക്ക് ആയുള്ള അന്തിമ ടീം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 29 പേരുടെ ടീമിൽ നിന്ന് 3 പേരെ കുറച്ച് 26 അംഗ ടീമാക്കി സ്കലോണി ടീമിനെ മാറ്റി. വാലൻ്റൈൻ ബാർകോ, ലിയോ ബലേർഡി, ഏഞ്ചൽ കൊറേയ എന്നിവരാണ് കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിൽ നിന്ന് പുറത്തായ മൂന്ന് താരങ്ങൾ.

അർജന്റീന 24 06 15 19 58 18 987

ഈ മൂന്ന് താരങ്ങളിൽ ഇക്വഡോറിനെതിരെ പകരക്കാരനായി ഇറങ്ങിയ ഏഞ്ചൽ കൊറേയ മാത്രമേ ഈ മാസം നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ കളിച്ചിരുന്നുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ അവസാന 26 അംഗ ടീമിൽ ഇടം നേടി. ഗർനാചോ കോപ അമേരിക്ക ടീമിൽ ഉണ്ടാകും എന്ന് നേരത്തെ തന്നെ സ്കലോണി ഉറപ്പ് പറഞ്ഞിരുന്നു.

Argentina Sqauad

Goalkeepers:
Emiliano Martínez, Franco Armani, Gerónimo Rulli

Defenders:
Gonzalo Montiel, Nahuel Molina, Cristian Romero, Germán Pezzella, Lucas Martínez Quarta, Nicolás Otamendi, Lisandro Martínez, Marcos Acuña, Nicolás Tagliafico

Midfielders:
Guido Rodríguez, Leandro Paredes, Alexis Mac Allister, Rodrigo De Paul, Exequiel Palacios, Enzo Fernández, Giovani Lo Celso

Forwards:
Ángel Di María, Lionel Messi, Valentín Carboni, Alejandro Garnacho, Nicolás González, Lautaro Martínez, Julián Álvarez