ഡിബാല പുറത്തിരിക്കും, മെസ്സി നയിക്കും, അർജന്റീന ഇലവൻ ഇങ്ങനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ അമേരിക്കയിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന അർജന്റീന മണിക്കൂറുകൾക്ക് മുമ്പ് തന്നെ ലൈനപ്പ് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ കൊളംബിയയെ ആകും അർജന്റീന നേരിടുക. യുവന്റസ് താരം ഡിബാലയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ ആകും അർജന്റീന ഇറങ്ങുക. ക്യാപ്റ്റനായ മെസ്സി തന്നെയാകും ടീമിന്റെ അറ്റാക്കിനെ നയിക്കുക.

അഗ്വേറോ, ഡിമറിയ എന്നിവരും മെസ്സിക്ക് ഒപ്പം അറ്റാക്കിംഗ് നിരയിൽ ഉണ്ടാകും. മധ്യനിരയിൽ പരെദെസ്, ലെ സെൽസോ, റോഡ്രിഗസ് എന്നിവരാകും ഇറങ്ങുക. റൈറ്റ് ബാക്കിൽ പോർട്ടോയുടെ സരാവിയയും,
ലെഫ്റ്റ് ബാക്കിൽ അയാക്സിന്റെ തഗ്ലഫികോയും ഇറങ്ങും.

മാഞ്ചസ്റ്റർ സിറ്റിയുടെ ഒടമെൻഡിയും ഫിയൊറെന്റീനയുടെ പെസെല്ലയും ആകും സെന്റർ ബാക്ക് റോളിൽ ഇറങ്ങുക. റിവർ പ്ലേറ്റിന്റെ അർമാനിയാകും ഈ ടൂർണമെന്റിൽ ഉടനീളം അർജന്റീന വല കാക്കുക.