പുതിയ യൂറോപ്യൻ ലീഗായ കോൺഫറൻസ് ലീഗിൽ റോമക്ക് രണ്ടാം വിജയം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ യുക്രൈൻ ക്ലബായ സോർയ ലുഹാൻസ്കയെ നേരിട്ട റോമ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. യുക്രൈനിൽ വെച്ച് നടന്ന മത്സരത്തിൽ മൗറീനോയുടെ ടീം തന്നെയാണ് തുടക്കം മുതൽ മികച്ചു നിന്നത്. ഏഴാം മിനുട്ടിൽ ഫറവോൺ ആണ് റോമയ്ക്ക് ആദ്യം ലീഡ് നൽകിയത്. 66ആം മിനുട്ടിൽ സെന്റർ ബാക്ക് ക്രിസ് സ്മാളിങ് രണ്ടാം ഗോളും നേടി. സ്മാളിംഗിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. 68ആം മിനുട്ടിൽ ടാമി അബ്രഹാമും റോമയ്ക്കായി വല കുലുക്കി. ഈ വിജയത്തോടെ റോമ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.