യുഫേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി ഇറ്റാലിയൻ ക്ലബ് ഫിയറന്റീന. പോളണ്ട് ക്ലബ് ആയ ലെകിന് എതിരെ ആദ്യ പാദത്തിൽ പോളണ്ടിൽ 4-1 നു ജയിച്ചു വന്ന ഫിയറന്റീനയെ ഇറ്റലിയിൽ കാത്തിരുന്നത് അത്യന്തം നാടകീയമായ മത്സരം ആയിരുന്നു. മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ അഫോസ സൗസയുടെ ഗോളിൽ പോളണ്ട് ക്ലബ് മത്സരത്തിൽ മുൻതൂക്കം നേടി. 1-0 നു അവസാനിച്ച ആദ്യ പകുതിക്ക് ശേഷം അത്യന്തം നാടകീയമായ രണ്ടാം പകുതി ആണ് മത്സരത്തിൽ കണ്ടത്. 65 മത്തെ മിനിറ്റിൽ അലക്സ ടെർസിച് വഴങ്ങിയ പെനാൽട്ടി ക്രിസ്റ്റോഫ് വെൾഡെ ലക്ഷ്യം കണ്ടതോടെ ഫിയറന്റീന പരുങ്ങി.
തുടർന്ന് നാലു മിനിറ്റിനുള്ളിൽ ജെസ്പറിന്റെ പാസിൽ നിന്നു ആർതർ സോയിബച് ഗോൾ നേടിയതോടെ ഇരു പാദങ്ങളിലും ആയി മത്സരം 4-4 നു സമനിലയിൽ ആയി. എന്നാൽ ഇതിന് ശേഷം ഫിയറന്റീന ഉണർന്നു കളിച്ചു. ഫ്രീക്കിക്കിൽ നിന്നു ലഭിച്ച അവസരം 78 മത്തെ മിനിറ്റിൽ ഗോപി നേടിയ റികാർഡോ സ്കോട്ടിൽ ഇറ്റാലിയൻ ക്ലബിനെ വീണ്ടും ഇരു പാദങ്ങളിലും ആയി മുന്നിലെത്തിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ കാസ്‌ട്രോവിലി ഇറ്റാലിയൻ ക്ലബിന്റെ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.
അതേസമയം ആദ്യ പാദത്തിൽ ബെൽജിയം ക്ലബ് ആന്റർലെകിനോട് 2-0 പരാജയപ്പെട്ട ഡച്ച് ക്ലബ് എ.സി അൽക്മാർ രണ്ടാം പാദത്തിൽ തിരിച്ചു വന്നു പെനാൽട്ടി ഷൂട്ട് ഔട്ടിൽ ജയിച്ചു സെമിയിൽ എത്തി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ വഞ്ചലിസ് പാവ്ലിഡിസിന്റെ പെനാൽട്ടിയിൽ മുന്നിൽ എത്തിയ ഡച്ച് ക്ലബ് 13 മത്തെ മിനിറ്റിൽ താരത്തിലൂടെ തന്നെ സമനില പിടിച്ചു. തുടർന്ന് 90 മിനിറ്റും അധിക സമയവും കളിച്ചിട്ടും ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഡച്ച് ക്ലബ് ജയം കാണുക ആയിരുന്നു. ഡച്ച് ക്ലബിന് ആയി മുൻ ആഴ്‌സണൽ ഗോൾ കീപ്പർ മാത്യു റയാൻ മുൻ ടോട്ടനം താരം യാൻ വെർതോങൻ, കിലിയൻ സാർഡല്ല എന്നിവരുടെ പെനാൽട്ടി തടഞ്ഞപ്പോൾ എല്ലാ പെനാൽട്ടിയും ലക്ഷ്യം കണ്ട ഡച്ച് ക്ലബ് പെനാൽട്ടിയിൽ 4-1 നു ജയിക്കുക ആയിരുന്നു.