കമ്മ്യൂണിറ്റി ഷീൽഡ്: ആദ്യ പകുതിയിൽ സിറ്റി മുന്നിൽ

ഇംഗ്ലീഷ് ഫുട്ബാൾ സീസണിന് മികച്ച തുടക്കം, കമ്മ്യുണിറ്റി ഷീൽഡ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാൻ സിറ്റി എഫ്എ കപ്പ് ചാമ്പ്യന്മാരായ ചെൽസിക്കെതിരെ ഒരു കളിക്ക് മുന്നിട്ട് നിൽക്കുന്നു. 13ആം മിനിറ്റിൽ അഗ്യൂറോ നേടിയ ഗോളിനാണ് സിറ്റി മുന്നിട്ട് നിൽക്കുന്നത്.

സിറ്റിയുടെ ആധ്യപത്യത്തോടെയാണ് മത്സരം തുടങ്ങിയത്, നിരന്തരം ചെൽസി ഗോൾ മുഖത്തേക്ക് എത്തിയ സിറ്റി 13ആം മിനിറ്റിൽ തന്നെ ഗോൾ നേടി. ഫിൽ ഫോഡന്റെ പാസിൽ ആണ് അഗ്യൂറോ ഗോൾ കണ്ടെത്തിയത്. ഗോൾ വീണതോടെ ഉണർന്നു കളിച്ച ചെൽസി മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സമനില ഗോൾ നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial