ജർമ്മനിയിൽ ജർമ്മനിയെ ഞെട്ടിച്ചു കൊളംബിയ

Wasim Akram

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനിയെ ജർമ്മൻ മണ്ണിൽ തോൽപ്പിച്ചു കൊളംബിയ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ജയം. ജർമ്മനി പന്ത് കൂടുതൽ നേരം കയ്യിൽ വച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് കൊളംബിയ ആയിരുന്നു. രണ്ടാം പകുതിയിൽ ആണ് അവരുടെ രണ്ടു ഗോളുകളും പിറന്നത്.

ജർമ്മനി

54 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ യുവാൻ ക്വഡ്രാഡോയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ലിവർപൂൾ താരം ലൂയിസ് ഡിയാസ് അവർക്ക് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് സമനിലക്ക് ആയി ജർമ്മനി ശ്രമിച്ചു എങ്കിലും പകരക്കാരനായി സെക്കന്റുകൾക്ക് അകം പെനാൽട്ടി ബോക്‌സിൽ ഹാന്റ് ബോൾ വഴങ്ങിയ കിമ്മിച്ച് ജർമ്മനിക്ക് ഞെട്ടൽ സമ്മാനിച്ചു. തുടർന്ന് പെനാൽട്ടി ഗോൾ ആക്കി മാറ്റിയ ക്വഡ്രാഡോ കൊളംബിയൻ ജയം ഉറപ്പിക്കുക ആയിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ജയിക്കാൻ മോശം ഫോമിലുള്ള ജർമ്മനിക്ക് ആയിട്ടില്ല.