ഫിഫാ ക്ലബ് ലോകകപ്പ്, സെമി ഫൈനൽ ലൈനപ്പായി, റയലിന് ഏഷ്യൻ എതിരാളികൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫാ ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലുകൾ തീരുമാനമായി. ഇന്നലെ നടന്ന മത്സരങ്ങൾ വിജയിച്ച് യു എ ഇ ക്ലബായ അൽ ഐനും ഏഷ്യൻ ചാമ്പ്യന്മാരാ കശിമ ആന്റ്ലേഴ്സും സെമിയിലേക്ക് കടന്നു. ആതിഥേയരായ അൽ ഐൻ ആഫ്രിക്കൻ ചാമ്പ്യന്മാരായ ടുണീഷ്യ എസ്പെരൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ തോൽപ്പിച്ചത്. അഹ്മദ്, ശാഹത്, അഹ്ബാബി എന്നിവരാണ് അൽ ഐനായി ഗോൾ നേടിയത്. സെമിയിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റിനെ ആകും അൽ ഐൻ നേരിടുക.

ഇന്നലെ മെക്സിക്കൻ ക്ലബായ ചിവാസിനെ തോൽപ്പിച്ചാണ് കശിമ സെമിയിലേക്ക് കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കശിമയുടെ വിജയം. സെമിയിൽ സാക്ഷാൽ റയൽ മാഡ്രിഡ് ആകും കശിമയുടെ എതിരാളികൾ. 2016 ക്ലബ് ലോകകപ്പ് ഫൈനലിൽ കശിമയും റയൽ മാഡ്രിഡും ആയിരുന്നു ഏറ്റുമുട്ടിയത്. അന്ന് റയൽ വിജയിച്ചിരുന്നു.