മുൻ ഫുൾഹാം താരം ക്ലിന്റ് ഡെംപ്സി വിരമിച്ചു

മുൻ ടോട്ടൻഹാമിന്റെയും ഫുൾഹാമിന്റെയും ഫോർവേഡ് ആയിരുന്ന അമേരിക്കൻ താരം ക്ലിന്റ് ഡെംപ്സി സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ദേശീയ ടീമിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും താരം വിരമിക്കും.  തന്റെ 35മത്തെ വയസ്സിലാണ് തന്റെ 15 വർഷം നീണ്ട ഫുട്ബോൾ ജീവിതത്തിനു ഡെംപ്സി അവസാനം കുറിച്ചത്. മേജർ സോക്കർ ലീഗിൽ സീയാറ്റിൽ സൗണ്ടേഴ്സിന്റെ താരമായിരുന്നു ഡെംപ്സി.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അമേരിക്കക്കാരൻ എന്ന റെക്കോർഡും ഡെംപ്സിയുടെ പേരിലാണ്. 57 ഗോളുകളാണ് ഡെംപ്സി പ്രീമിയർ ലീഗിൽ അടിച്ചത്. അമേരിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവർടെ പട്ടികയിൽ ലങ്ടൺ ഡൊണോവനൊപ്പം ഒന്നാം സ്ഥാനത് ആണ് ഡെംപ്സി. ഇരുവരും 57 ഗോൾ വീതമാണ് അമേരിക്കക്ക് വേണ്ടി നേടിയത്.

Previous articleസൈക്ലിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി
Next articleലോക കപ്പ് സ്വപ്നങ്ങളുമായി ക്രിസ് ലിന്‍ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങി