അർജന്റീനയിലെ U20 മത്സരങ്ങൾ പൂർത്തിയാക്കിയ ല്ല് ക്ലോഡിയോ എച്ചെവേരി ഈ ആഴ്ച ഇംഗ്ലണ്ടിലേക്ക് എത്തി, മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ചേരും. ഫെബ്രുവരി 3 ന് ബ്രസീലിനെതിരായ ദക്ഷിണ അമേരിക്കൻ U20 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഇടതു കണങ്കാലിന് പരിക്കേറ്റ എച്ചിവേരി മാച്ച് ഫിറ്റ്നസിലേക്ക് തിരികെ എത്തേണ്ടതുണ്ട്.

2024 ജനുവരിയിൽ 12.5 മില്യൺ പൗണ്ടിന് കരാറിൽ ഒപ്പുവെച്ച എച്ചെവേരി റിവർ പ്ലേറ്റിലേക്ക് തിരികെ ലോണിൽ പോയിരുന്നു. U20 ചാമ്പ്യൻഷിപ്പിന് തൊട്ടുപിന്നാലെ സിറ്റിയിൽ ചേരുമെന്നാണ് താരം തീരുമാനിച്ചിരുന്നത്. പരിക്കിന് മുമ്പ് അർജന്റീനക്ക് ആയി 8 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 3 അസിസ്റ്റുകളും യുവതാരം സംഭാവന ചെയ്തിരുന്നു.
ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ അദ്ദേഹത്തിന്റെ സിറ്റി അരങ്ങേറ്റം പ്രതീക്ഷിക്കാം.