ക്ലാസിക് ഫുട്‌ബോൾ അക്കാദമി 2022-23 ഹീറോ അണ്ടർ 17 യൂത്ത് കപ്പ് ചാമ്പ്യന്മാരായി

Newsroom

Classic U17yc 800x500
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഡെക്കാൻ അരീനയിൽ നടന്ന ഫൈനലിൽ സുദേവ ഡൽഹി എഫ്‌സിയെ 2-0ന് തോൽപ്പിച്ച് ക്ലാസിക് ഫുട്‌ബോൾ അക്കാദമി 2022-23 ഹീറോ അണ്ടർ 17 യൂത്ത് കപ്പിന്റെ ചാമ്പ്യന്മാരായി. ആദ്യ പകുതിയിൽ തന്നെ സുദേവ ഡൽഹിക്ക് എതിരെ രണ്ട് ഗോൾ നേടാൻ ക്ലാസിക് അക്കാദമിക്ക് ആയി.

14-ാം മിനിറ്റിൽ ഖുല്ലക്‌പം സാഹിർ ഖാൻ ഇടതുവശത്ത് നിന്ന് ഗോഗോച്ച ചുങ്‌ഖാമിന്റെ കോർണറിൽ തലവെച്ച്‌ ഗോളാക്കി മാറ്റിയാണ് ക്ലാസിക് അക്കാദമി ലീഡ് എടുത്തത്. 27-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ ഗോഗോച്ച രണ്ടാം ഗോളും നേടി. 25വാര അകലെ നിന്ന് ആയിരിന്നു ഈ ഗോൾ.