ബീച്ച് സോക്കർ ഇന്ന് കേരളം പഞ്ചാബ് ഫൈനൽ

Newsroom

Picsart 23 02 01 01 54 29 429
Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ ബീച്ച് സോക്കർ ടൂർണമെന്റിൽ ഇന്ന് കേരളവും പഞ്ചാബും ഫൈനലിന് ഇറങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 6-5 എന്ന സ്കോറിന് പഞ്ചാബ് വിജയിച്ചിരുന്നു. ടൂർണമെന്റിൽ കേരളം നേരിട്ട ഏക പരാജയം ഇതായിരിന്നു. ഇന്നലെ ആവേശകരമായ മത്സരത്തിന് ഒടുവിൽ 11-9 എന്ന സ്കോറിന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് ആയിരുന്നു കേരളം ഫൈനലിലേക്ക് മുന്നേറിയത്.

20230131 172000

ക്വാർട്ടർ ഫൈനലിൽ കേരളം ലക്ഷദ്വീപിനെയും പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ ഡെൽഹിയെ 3-2 എന്ന സ്കോറിന് സെമിയിൽ തോൽപ്പിച്ച് ആണ് പഞ്ചാബ് ഫൈനലിൽ എത്തിയത്‌. ഇന്ന് വൈകിട്ട് 4 മണിക്കാണ് ഫൈനൽ നടക്കുന്നത്‌. കളി തത്സമയം ഇന്ത്യൻ ഫുട്ബോളിന്റെ യൂട്യൂബ് ചാനൽ വഴി കാണാം.