ഫുട്ബോൾ സിനിമ; മനസ്സു നിറയ്ക്കുന്ന The Damned United

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ വിഷയമാക്കിയ സിനിമകളുടെ പട്ടികൾ എടുക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന സിനിമയാണ് ബ്രിട്ടീഷ് സംവിധായകൻ ടോം ഹൂപ്പർ സംവിധാനം ചെയ്ത The Damned United. ഇതിഹാസ പരിശീലകൻ ബ്രയാൻ ക്ലൊഫിന്റെ ജീവിതം അടിസ്ഥനമാക്കിയ സിനിമയാണ് The Damned United. ഡേവിഡ് പീസിന്റെ പ്രശസ്തമായ The Damned United എന്ന നോവലിൽ നിന്നാണ് ഈ കഥ സിനിമയുടെ രൂപമായി മാറുന്നത്.

ബ്രയാൻ ക്ലൊഫിന്റെ ലീഡ്സ് യുണൈറ്റഡിലെ മോശം കാലമാണ് കഥയുടെ പ്രധാന ഇതിവൃത്തം. ക്ലൊഫും തന്റെ സഹ പരിശീലകൻ പീറ്റർ ടെയ്ലറും തമ്മിലുള്ള ബന്ധവും സിനിമയിൽ കാര്യമായി പ്രതിപാദിക്കുന്നു. 1970കളിലെ ഇംഗ്ലീഷ് ഫുട്ബോളിനെ അടുത്തറിയാൻ ഈ സിനിമ സഹായിക്കും. സിനിമയിലെ പല ഭാഗവും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ക്ലൊഫിന്റെ കുടുംബം സിനിമയ്ക്കെതിരെ ആ സമയത്ത് രംഗത്ത് വരികയും ചെയ്തിരുന്നു.

എങ്കിലും ഒരു നല്ല ഫുട്ബോൾ സിനിമ കാണാനും ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായ ക്ലൊഫിനെ ജീവിതം കാണാനുമായി The Damned United ഫുട്ബോൾ ആരാധകർ കാണേണ്ടതാണ്. പ്രശസ്ത വെൽഷ് നടൻ മൈക്കിൾ ഷീനാണ് നായക കഥാപാത്രമായി എത്തുന്നത്. യൂടൂബിലും ഗൂഗിൾ പ്ലേയിലും സിനിമ ലഭ്യമാണ്.