തുർക്കിയിൽ ഭൂകമ്പത്തിൽ പെട്ട മുൻ ന്യൂകാസിൽ താരം അറ്റ്സു മരണപ്പെട്ടതായി സ്ഥിരീകരണം

Newsroom

ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരണപ്പെട്ടതായി അദ്ദേഹത്തിന്റെ ഏജന്റും തുർക്കി ദേശീയ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഒരാഴ്ചക്ക് മേലെയായി അദ്ദേഹത്തിനായി തിരച്ചൽ തുടരുകയായിരുന്നു. അറ്റ്സുവിനെ മരണപ്പെട്ട നിലയിൽ ആണ് കണ്ടെത്തിയത് എന്നും ഏജന്റ് സ്ഥിരീകരിച്ചു.

അറ്റ്സു 23 02 07 13 57 12 279

ഭൂകമ്പം കഴിഞ്ഞ് ആദ്യ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അറ്റ്സുവിനെ കണ്ടെത്തി എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അത് സത്യമല്ല എന്ന് അധികൃതർ വ്യക്തമാക്കി. അന്ന് മുതൽ താരത്തിനായി വീണ്ടും തിരച്ച നടത്തുക ആയിരുന്നു. അപകടം നടക്കുമ്പോൾ ഒരു അപാർട്മെന്റിന്റെ 12ആം നിലയിൽ ആയിരുന്നു അറ്റ്സു എന്നാണ് റിപ്പോട്ടുകൾ. അറ്റ്സുവിന്റെ പങ്കാളിയായ മേരി-ക്ലെയർ റുപിയോ അടക്കം പലരും അറ്റ്സുവിനായുള്ള തിരച്ചൽ ശക്തമാക്കാൻ ആവശ്യപ്പെട്ടു എങ്കിലും തുർക്കി നേരിട്ട വലിയ നാശനഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് തിരച്ചൽ ഒട്ടു എളുപ്പമായിരുന്നില്ല.

തുർക്കിഷ് ക്ലബ്ബായ ഹറ്റെയ്‌സ്‌പോറിന്റെ വിംഗറായി കളിക്കുകയായിരുന്നു അറ്റ്‌സു. കഴിഞ്ഞ സീസൺ അവസാനം ആണ് അറ്റ്സു തുർക്കിയിൽ എത്തുന്നത്. അപകടം നടന്നതിന് തൊട്ടു മുമ്പത്തെ ദിവസം അദ്ദേഹം തന്റെ ക്ലബിനായി വിജയ ഗോൾ നേടിയിരുന്നു. ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസിക്കും ന്യൂകാസിൽ യുണൈറ്റഡിനായും മുമ്പ് കളിച്ചിട്ടുള്ള അറ്റ്സു മുൻ ഘാന അന്താരാഷ്ട്ര താരവുമാണ്.