ഇന്ത്യയുടെ എതിരാളികളെ ശക്തി കൂടുന്നത് ഇന്ത്യക്ക് ഗുണം മാത്രമേ ചെയ്യൂ എന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി. തായ്ലാന്റിലും ഇപ്പോൾ ഇന്റർ കോണ്ടിനെന്റൽ കപ്പിലുമായി ഇന്ത്യ നേരിടുന്നത് കരുത്തുറ്റ എതിരാളികളെയാണ്. അവസാനമായി എപ്പോഴാണ് ഇതേ പോലെ അഞ്ചു ശക്തരായ ടീമുകളെ തുടർച്ചയായി നേരിട്ടത് എന്ന് അറിയില്ല എന്ന് ഛേത്രി പറഞ്ഞു. തായ്ലാന്റിൽ വെച്ച് തായ്ലാന്റിനെയും കുറാസാവോയേയും നേരിട്ട ഇന്ത്യ ഇപ്പോൾ താജികിസ്താൻ, കൊറിയ, സിറിയ എന്നിവർ ഉൾപ്പെട്ട കോണ്ടിനെന്റൽ കപ്പാണ് കളിക്കുന്നത്.
ഇതുപോലുള്ള എതിരാളികളെയാണ് ഇന്ത്യ നേരിടേണ്ടത് എന്ന് സുനിൽ ഛേത്രി പറഞ്ഞു. ഇങ്ങനെയുള്ള എതിരാളികളെ നേരിട്ടാൽ പരാജയപ്പെട്ടേക്കാം. എന്നാലും പ്രശ്നമില്ല ഇന്ത്യയുടെ നിലവാരം എവിടെ നിൽക്കുന്നു എന്നറിയാനും അത് ഉയർത്താനും ഇത്തരം എതിരാളികൾ സഹായിക്കും എന്ന് ഛേത്രി പറഞ്ഞു. ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാം മത്സരത്തിൽ കൊറിയയെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ഇന്ത്യ താജികിസ്താനോട് പരാജയപ്പെട്ടിരുന്നു.