ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്ന് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ താജികിസ്താനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. ഇന്ത്യൻ സുനിൽ ഛേത്രിയുടെ മികവിലാണ് ഇന്ത്യ മിന്നുന്നത്. രണ്ട് ഗോളുകളും ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നത്.
കളി തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഇന്ത്യ മുന്നിൽ എത്തിയിരുന്നു. സഹൽ അബ്ദുൽ സമദിന്റെ ഒരു ഗംഭീര പാസ് കൊണ്ട് തുടങ്ങി ഇന്ത്യൻ അറ്റാക്കാണ് ഒരു പെനാൾട്ടിയിൽ കലാശിച്ചത്. ചാങ്തെയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഛേത്രി ഒരു പനേങ്ക കിക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതിയുടെ അവസാനമായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ പിറന്നത്.
ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ കിടന്ന ഛേത്രിക്ക് കിട്ടിയ പന്ത് ക്യാപ്റ്റ്ൻ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഛേത്രിയുടെ 70ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ ഉടനീളം സഹൽ അബ്ദുൽ സമദ് തിളങ്ങി നിന്നു.