ഫിഫ ദി ബെസ്റ്റ് അവാർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയുടെ വോട്ട് ലഭിച്ചത് ദി ബെസ്റ്റ് അവാർഡ് ജേതാവായ മോഡ്രിച്ചിന്. മൂന്ന് പേരെ നിർദേശിക്കാനുള്ള പട്ടികയിൽ ഛേത്രി ഒന്നാമതായി ലുക്കാ മോഡ്രിച്ചിനെയും രണ്ടാമതായി ഫ്രഞ്ച് യുവ താരം എംബപ്പേയെയും മൂന്നാമതായി ബെൽജിയത്തിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും താരം കെവിൻ ഡിബ്രൂണെയുമാണ് നിർദേശിച്ചത്.
അതെ സമയം ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ വോട്ട് ലഭിച്ചത് യഥാക്രമം മുഹമ്മദ് സലക്കും ഹാരി കെയ്‌നിനും കെവിൻ ഡിബ്രൂണെക്കുമാണ്. അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന മുഹമ്മദ് സലയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് ലുക്കാ മോഡ്രിച് വിജയിയായത്.
ഓരോ രാജ്യത്തിന്റെയും ക്യാപ്റ്റനും പരിശീലകനും മീഡിയ ഒഫീഷ്യൽസിനുമാണ് വോട്ടിംഗ് അവകാശം. ആദ്യം നിർദ്ദേശിക്കുന്ന വ്യക്തിക്ക് 5 പോയിന്റും രണ്ടാമത് നിർദേശിക്കുന്ന വ്യക്തിക്ക് 3 പോയിന്റും മൂന്നാമത് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 1 പോയിന്റുമാണ് ലഭിക്കുക.