ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ അധികസമയത്ത് അഗ്ഗി ബീവർ-ജോൺസ് നേടിയ ഗോളിൻ്റെ ബലത്തിൽ 1-0 ന് വിജയിച്ച ചെൽസി വനിതകൾ ഡബ്ല്യുഎസ്എൽ 2024-25 സീസണിൽ ഒരു തോൽവി പോലുമില്ലാതെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

പുതിയ പരിശീലക സോണിയ ബോംപാസ്റ്ററിൻ്റെ കീഴിൽ, തുടർച്ചയായ ആറാം കിരീടം ഉറപ്പിച്ച ചെൽസി, സീസൺ ഒരു ഗംഭീരമായ വിജയത്തോടെ അവസാനിച്ചു. ഈ വിജയത്തോടെ ഒരു ഫുൾ 22 മത്സര ഡബ്ല്യുഎസ്എൽ സീസണിൽ ഒരു തോൽവി പോലുമില്ലാതെ പൂർത്തിയാക്കുന്ന ആദ്യ ടീമായി ചെൽസി മാറി.
ലീഗ് കപ്പ് നേടിയ ചെൽസി, മെയ് 18 ന് എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ഒരു ഡൊമസ്റ്റിക് ട്രെബിൾ ആണ് അവർ ലക്ഷ്യമിടുന്നത്. വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബാഴ്സലോണയോട് 8-2 ന് തോറ്റതോടെ അവരുടെ ചരിത്രപരമായ ക്വാഡ്രൂപ്പിൾ എന്ന സ്വപ്നം അവസാനിച്ചിരുന്നു.