ഫ്രാങ്ക് ലംപാർഡിന് കീഴിൽ പുത്തൻ ഉണർവ്വ് നേടിയ ചെൽസി ആക്രമണ നിര തകർത്ത് കളിച്ചപ്പോൾ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ചെൽസിക്ക് ജയം. റെഡ് ബുൾ ശാൽസ്ബെർഗിനെ 3-5 നാണ് നീല പട മറികടന്നത്. പുത്തൻ സൈനിംഗ് ക്രിസ്ത്യൻ പുലീസിക് 2 ഗോളുകൾ നേടിയ മത്സരത്തിൽ പക്ഷെ വേറിട്ട് നിന്നത് പെഡ്രോ നേടിയ വണ്ടർ ഗോൾ ആണ്. മധ്യനിരയിൽ റോസ് ബാർക്ലി നടത്തിയ പ്രകടനവും ഏറെ ശ്രദ്ധേയമായി.
ആദ്യ പകുതിയിൽ പുലിസികാണ് ചെൽസിയുടെ ഗോൾ വേട്ട ആരംഭിച്ചത്. 20 ആം മിനുട്ടിൽ പെഡ്രോയുടെ പാസ് ഗോളകിയാണ് താരം ചെൽസിക്ക് വേണ്ടി തന്റെ ആദ്യ ഗോൾ നേടിയത്. പിന്നീട് 3 മിനുറ്റുകൾക് ശേഷം പുലിസിക്കിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബാർക്ലി ലീഡ് രണ്ടാക്കി. 28 ആം മിനുട്ടിൽ ബാർക്ലിയുടെ പാസ്സ് ഗോളാക്കി പുലീസിക് ചെൽസിക്ക് മൂന്നാം ഗോൾ സമ്മാനിച്ചു.
And that's how stars do!!!! Pedro!!! Come on Chelsea #RBSCHE #ChelseaFC #Pedro pic.twitter.com/Yvd9lda0kc
— Anuoluwapo Gabriel (@gabs_jeb) July 31, 2019
രണ്ടാം പകുതി 5 മിനുട്ട് പിന്നിട്ടപ്പോൾ ഓങ്നെ ശാൽസ്ബെർഗിന്റെ ഗോൾ നേടി. പിന്നീടാണ് പെഡ്രോയുടെ അവിസ്മരണീയ ഗോൾ പിറന്നത്. മിനാമിനോ പെനാൽറ്റിയിലൂടെ ശാൽസ്ബെർഗിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും ബാത്ശുവായി ചെൽസിയുടെ ഗോൾ വേട്ട പൂർത്തിയാക്കി. 92 ആം മിനുട്ടിൽ മിനാമിനോ തന്നെ മൂന്നാം ഗോൾ നേടിയെങ്കിലും മത്സരം ഇതോടെ അവസാനിച്ചു.