ഫെബ്രുവരി 3 ന് വെസ്റ്റ് ഹാമിനെതിരായ 2-1 വിജയത്തിനിടെയുണ്ടായ ഹാംസ്ട്രിംഗ് ഇഞ്ച്വറി കാരണം ചെൽസി ഫോർവേഡ് നിക്കോളാസ് ജാക്‌സൺ ദീർഘകാലം പുറത്തിരിക്കും. ഏപ്രിൽ ആദ്യം വരെ താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. 23 കാരനായ സെനഗൽ സ്‌ട്രൈക്കർ ആയിരുന്നു ചെൽസിയുടെ അറ്റാക്കിലെ സ്ഥിരം സ്റ്റാർട്ടർ.
![1000828355](https://fanport.in/wp-content/uploads/2025/02/1000828355-1024x682.jpg)
ഈ പരിക്ക് മാനേജർ എൻസോ മറെസ്കയ്ക്ക് ഒരു വലിയ വെല്ലുവിളി തന്നെ ഉയർത്തുന്നു, മസിൽ ഇഞ്ച്വറി കാരണം സഹ സ്‌ട്രൈക്കർ മാർക്ക് ഗുയുവും ലഭ്യമല്ല.
ജാക്‌സന്റെ അഭാവത്തിൽ, ക്രിസ്റ്റഫർ എൻകുങ്കു ആക്രമണത്തിന് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, ലീഗിൽ ഫോമിനായി അദ്ദേഹം പാടുപെട്ടിട്ടുണ്ട്. ലീഗിൽ ആകെ രണ്ട് തവണ മാത്രമേ അദ്ദേഹം ഗോൾ നേടിയിട്ടുള്ളൂ.