ഇംഗ്ലണ്ട് ഇന്റർനാഷണലായ കെയ്റ വാൽഷ് ചെൽസിയിൽ ചേർന്നു. ബാഴ്സലോണയിലെ കരാറിന്റെ അവസാന ആറ് മാസത്തിൽ ആയിരുന്ന 27 കാരിയായ മിഡ്ഫീൽഡർ 2029 വരെയുള്ള കരാർ ചെൽസിയിൽ ഒപ്പുവെച്ചു.

ചെൽസി വാൽഷിനെ ഇംഗ്ലണ്ടിലേക്ക് തിരികെ കൊണ്ടുവരാൻ £460,000 ഫീ ആയി നൽകിയതായി റിപ്പോർട്ടുണ്ട്. 2022 ൽ റെക്കോർഡ് തുകയ്ക്ക് ആയിരുന്നു വാൽഷ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്സലോണയിലേക്ക് മാറിയത്. സ്പാനിഷ് ക്ലബ്ബിനൊപ്പം തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അവൾ നേടി.
ചെൽസി നിലവിൽ വനിതാ സൂപ്പർ ലീഗിൽ ഏഴ് പോയിന്റുകൾക്ക് മുന്നിലാണ്, അവർ തോൽവിയറിയാതെ തുടരുകയാണ്.