ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ മൂന്നാം ഡിവിഷൻ ടീമായ കാർഡിഫ് സിറ്റിയെ 3-1ന് തോൽപ്പിച്ച് ചെൽസി സെമിഫൈനലിൽ പ്രവേശിച്ചു. ഡേവിഡ് ടേൺബുള്ളിൻ്റെ ഹെഡ്ഡറിലൂടെ കാർഡിഫ് സമനില നേടിയെങ്കിലും, ഗാർണാച്ചോ നേടിയ രണ്ട് ഗോളുകളും പെഡ്രോ നെറ്റോ നേടിയ ഒരു ഗോളും ചേർന്ന് ബ്ലൂസിനെ രക്ഷിച്ചു.

ക്ലബ്ബ് ലോകകപ്പും യുവേഫ കോൺഫറൻസ് ലീഗും ചെൽസിക്ക് നേടിക്കൊടുത്ത മറസ്കയുടെ കീഴിൽ 18 മാസത്തിനിടെ ചെൽസി സെമിയിലെത്തുന്നത് ഇത് മൂന്നാം തവണയാണിത്.
ന്യൂകാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മറസ്ക പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി, കോൾ പാൽമർ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കി. ഇത് ചെൽസിയുടെ ചില ദൗർബല്യങ്ങൾ തുറന്നുകാട്ടി. ആക്രമണോത്സുകരായ കാർഡിഫ് കാണികൾക്ക് മുന്നിൽ ടീം പ്രതിരോധത്തിലാകുകയും, കളത്തിൽ പതറുകയും ചെയ്തു. കാല്ലം റോബിൻസൺ, ഇസാക് ഡേവിസ് എന്നിവരുടെ അവസരങ്ങളിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് രണ്ടാം പകുതിയിൽ ഗാർണാച്ചോയുടെ തകർപ്പൻ പ്രകടനം കളി ചെൽസിക്ക് അനുകൂലമാക്കിയത്.









