ചെൽസി വീണ്ടും വനിതാ സൂപ്പർ ലീഗ് ചാമ്പ്യൻസ്!! മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമത്

Newsroom

വനിതാ സൂപ്പർ ലീഗ് കിരീടം വീണ്ടും ചെൽസി സ്വന്തമാക്കി. തുടർച്ചയായ നാലാം തവണയാണ് ചെൽസി ലീഗ് സ്വന്തമാക്കുന്നത്. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ റീഡിംഗിനെ തോൽപ്പിച്ചതോടെയാണ് ചെൽസി കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയിച്ചു എങ്കിലും 2 പോയിന്റെ മുൻതൂക്കത്തിൽ ചെൽസി കിരീടം ഉറപ്പിച്ചു.

Picsart 23 05 27 21 21 40 746

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ 1-0 എന്ന സ്കോറിന് ആണ് തോൽപ്പിച്ചത്. ചെൽസി 2-0ന് റീഡിംഗിനെയും തോൽപ്പിച്ചു.

ഈ വിജയത്തോടെ ചെൽസി 22 മത്സരങ്ങളിൽ നിന്ന് 58 പോയിന്റിൽ എത്തി. 22 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് 56 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. ചെൽസിയുടെ തുടർച്ചയായ നാലാം കിരീടം ആണിത്. ആകെ ആറ് ലീഗ് കിരീടങ്ങളും ചെൽസി നേടിയിട്ടുണ്ട്.