സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവ്‌സിനെതിരെ നേടിയ ശക്തമായ 3-0 വിജയത്തിലൂടെ ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ വിജയത്തോടെ ചെൽസി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് ആറ് പോയിന്റ് മാത്രം പിന്നിൽ നിൽക്കുകയാണ് ചെൽസി.

ഫ്രഞ്ച് ഡിഫൻഡർ മാലോ ഗുസ്തോ തന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ ഗോൾ നേടി സ്കോറിംഗ് ആരംഭിച്ചു. തുടർന്ന് ജോവോ പെഡ്രോയും പെഡ്രോ നെറ്റോയും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു.
അതേസമയം, പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള വോൾവ്‌സിന് ഇത് മറ്റൊരു കടുപ്പമേറിയ മത്സരമായിരുന്നു. വിറ്റർ പെരേരയെ പുറത്താക്കിയതിനെത്തുടർന്ന് കെയർ ടേക്കർ പരിശീലകരായ ജെയിംസ് കോളിൻസും റിച്ചാർഡ് വാക്കറും നേതൃത്വം നൽകുന്ന വോൾവ്‌സിന് ചെൽസിയുടെ വേഗതയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല, നിലവിൽ സുരക്ഷിത സ്ഥാനത്തേക്കാൾ എട്ട് പോയിന്റ് പിന്നിലാണ് അവർ.














