തുടർച്ചയായ നാലാം മത്സരത്തിലും ചെൽസിക്ക് വിജയമില്ല

Newsroom

Picsart 25 01 04 22 23 44 103

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും നിരാശ. തുടർച്ചയായി നാലാം മത്സരത്തിലും അവർ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ആണ് ചെൽസിയെ തടഞ്ഞത്. അവർ 1-1 എന്ന സമനിലയിൽ ചെൽസിയെ തളച്ചു.

1000783225

ഇന്ന് മത്സരത്തിന്റെ 13ആം മിനുറ്റിൽ തന്നെ ചെൽസി ലീഡ് എടുത്തു. കോൾ പാമർ ആയിരുന്നു ചെൽസിയെ മുന്നിൽ എത്തിച്ചത്. പാമറിന്റെ ഈ സീസണിലെ 13ആം ലീഗ് ഗോളായിരുന്നു ഇത്.

സമനില ഗോളിനായി പൊരുതിയ ക്രിസ്റ്റൽ പാലസ് മത്സരത്തിന്റെ 82ആം മിനുറ്റിൽ മറ്റേറ്റയിലൂടെ സമനില ഗോൾ കണ്ടെത്തി. എസെയുടെ അസിസ്റ്റിൽ നിന്നായിരുന്നു മറ്റേറ്റയുടെ ഗോൾ.

ഈ സമനിലയോടെ ചെൽസി ലീഗിൽ 36 പോയിന്റുമായി നാലാമത് നിൽക്കുകയാണ്. ക്രിസ്റ്റൽ പാലസ് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌.