ഡെൻമാർക്കിൽ നടന്ന യുവേഫ കോൺഫറൻസ് ലീഗ് അവസാന 16-ൻ്റെ ആദ്യ പാദത്തിൽ എഫ്‌സി കോപ്പൻഹേഗനെതിരെ ചെൽസി 2-1ന് ജയിച്ചു. സന്ദർശകർക്കായി റീസ് ജെയിംസും എൻസോ ഫെർണാണ്ടസും വല കണ്ടെത്തിയപ്പോൾ ആതിഥേയർക്കായി ഗബ്രിയേൽ പെരേര ഒരു ഗോള് നേടി.

മങ്ങിയ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയുടെ ഒരു മിനിറ്റിനുള്ളിൽ, ക്യാപ്റ്റൻ റീസ് ജെയിംസ് മാർക് കുക്കുറെയുടെ പാസിൽ നിന്ന് ഗോൾ നേടി സമനില തകർത്തു.
65-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. ചെൽസി നിയന്ത്രണത്തിലാണെന്ന് തോന്നിയപ്പോൾ, 79-ാം മിനിറ്റിൽ കോപ്പൻഹേഗൻ ഒരു ലൈഫ് ലൈൻ കണ്ടെത്തി. ഗബ്രിയേൽ പെരേര ഒരു സെറ്റ് പീസിൽ നിന്ന് ഹെഡ് ചെയ്ത് ഹോം സൈഡിന് പ്രതീക്ഷ നൽകി.
എങ്കിലും ചെൽസി ജയം ഉറപ്പിച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അടുത്ത ആഴ്ച രണ്ടാം പാദത്തിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടും
.