ചെൽസി യുവേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിൽ. ഇന്ന് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ പോളിഷ് ക്ലബായ ലെഗിയ വർസ്വാവയെ മറികടന്നാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്. അവർ ആദ്യ പാദത്തിൽ 3-0ന് ജയിച്ചിരുന്നു. ഇന്ന് 2-1ന് തോറ്റെങ്കിലും ചെൽസി സെമിയിലേക്ക് മുന്നേറി.

ഇന്ന് 10ആം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ സന്ദർശകർ ലീഡ് എടുത്തു. എന്നാൽ 33ആം മിനുറ്റിൽ കുകുറേയയുടെ ഗോളിൽ ആണ് ചെൽസി സമനില നേടിയത്. 53ആം മിനുറ്റിൽ കപുവാദിയുടെ ഗോളിൽ വീണ്ടും പോളിഷ് ക്ലബ് മുന്നിൽ ആയി. സ്കോർ 2-1. പക്ഷെ അഗ്രിഗേറ്റ് സ്കോറിൽ ചെൽസി 4-2ന് മുന്നിൽ തുടർന്നു.