ചെൽസി യൂറോപ്പ് കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന രണ്ടാം പദം പ്രി ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കോപ്പൻഹേഗനെ തോൽപ്പിച്ചാണ് ചെൽസി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. അവർ ആദ്യപാദം 2-0ന് വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്കോർ 3-1 എന്ന നിലയിൽ അവർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

ഇന്ന് മത്സരത്തിന്റെ 55 മിനുട്ടിൽ ഡ്യൂസ്ബെറി ഹോൾ ആണ് ചെൽസിക്കായി ഗോൾ നേടിയത്. പ്രധാന താരങ്ങളിൽ പലരും ഇല്ലാതിരുന്നിട്ടും ചെൽസി കാര്യമായ സമ്മർദ്ദം ഇന്ന് നേരിട്ടില്ല.