സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെസ്റ്റ് ഹാമിനെ 2-1 ന് പരാജയപ്പെടുത്തി ചെൽസി. മുൻ പരിശീലകനായ ഗ്രഹാം പോട്ടറിന്റെ ടീമിനെതിരെ തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ചെൽസി ജയിച്ചത്. ആദ്യ പകുതിയിൽ ബോവന്റെ മികച്ച ഗോളിലൂടെ വെസ്റ്റ് ഹാം ലീഡ് നേടി.
രണ്ടാം പകുതിയിൽ ചെൽസി മറുപടി നൽകി, പകരക്കാരനായി ഇറങ്ങിയ പെഡ്രോ നെറ്റോ 64-ാം മിനിറ്റിൽ സമനില നേടി. 74-ാം മിനിറ്റിൽ ആരോൺ വാൻ-ബിസാക്കയുടെ സെൽഫ് ഗോൾ നേടിയതോടെ ചെൽസി മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു.
ഈ വിജയത്തോടെ, ചെൽസി പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു, മാഞ്ചസ്റ്റർ സിറ്റിയെയും ന്യൂകാസിലിനെയുംക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് അവർ ഇപ്പോൾ.