പുതിയ നിലയിൽ മാഞ്ചസ്റ്റർ സിറ്റി മാതൃകയിൽ നിരവധി ക്ലബുകൾ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾ ആരംഭിച്ചു. ഫ്രഞ്ച് ലീഗ് 1 ക്ലബ് ആയ സ്ട്രാസ്ബോർഗിനെയാണ് ചെൽസി സ്വന്തമാക്കിയത്. ചെൽസിയെ കഴിഞ്ഞ വർഷം വാങ്ങിയ ബ്ലൂ കോ യുടെ കീഴിൽ തന്നെയാണ് പുതിയ ക്ലബും.
ഏതാണ്ട് ഫ്രഞ്ച് ക്ലബിന്റെ 100 ശതമാനം ഓഹരികളും ടോഡ് ബോഹ്ലിയും ടീമും സ്വന്തമാക്കി. നിലവിലെ പ്രസിഡന്റ് ആയ മുൻ താരം മാർക് കെല്ലർ ക്ലബ് പ്രസിഡന്റ് ആയി തുടർന്ന് ക്ലബിന്റെ സ്റ്റേഡിയം പുനർ നിർമാണത്തിൽ അടക്കം മേൽനോട്ടം വഹിക്കും. ഏതാണ്ട് 65 മില്യൺ യൂറോ ആണ് ഫ്രഞ്ച് ക്ലബ് മേടിക്കാൻ ചെൽസി ചിലവാക്കിയത് എന്നാണ് റിപ്പോർട്ട്. അതേസമയം പോളണ്ട് ക്ലബ് റിയോ ഏവ് എഫ്.സി ആണ് ചെൽസിയുടെ അടുത്ത ലക്ഷ്യം എന്നാണ് സൂചന.