ലണ്ടൻ: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് നിക്കോളാസ് ജാക്‌സൺ, എൻസോ ഫെർണാണ്ടസ്, കോൾ പാമർ എന്നിവരുടെ ഗോളുകളിൽ ചെൽസി 3-0ൻ്റെ ആധിപത്യ വിജയം നേടി. ജയത്തോടെ ചെൽസി 25 പോയിൻ്റുമായി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തി. രണ്ടാമതുള്ള ആഴ്സണലിനും 25 പോയിന്റാണ്.
ഏഴാം മിനിറ്റിൽ തന്നെ കുക്കുറെയുടെ ഒരു കട്ട്ബാക്ക് ഫിനിഷ് ചെയ്ത് ജാക്‌സൺ സ്‌കോറിംഗ് ആരംഭിച്ചു. 36-ാം മിനിറ്റിൽ പാമറിൻ്റെ ഉജ്ജ്വലമായ അസിസ്റ്റിൽ നിന്ന് ഒരു ഹാഫ് വോളിയിലൂടെ എൻസോ ഫെർണാണ്ടസ് ബ്ലൂസിന്റെ ലീഡ് ഇരട്ടിയാക്കി.
83-ാം മിനിറ്റിൽ പാമർ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. നോനി മഡ്യൂകെയുടെ പാസ് സ്വീകരിച്ച് ടോപ്പ് കോർണറിലേക്ക് ഒരു സ്ട്രൈക്ക് തൊടുക്കുക ആയിരുന്നു.